ചെങ്ങന്നൂർ : മദ്ധ്യ തിരുവിതാകൂറിലെ ജനങ്ങൾ ദീർഘകാലങ്ങളായി ആവശ്യപ്പെടുന്ന ചെങ്ങന്നൂർ കേന്ദ്രമാക്കി ഇടനാട് ജില്ല രൂപീകരണം സംബന്ധിച്ച് ഗവണ്മെന്റ് നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ആലപ്പുഴ -പത്തനംതിട്ട ജില്ലാ ആസ്ഥാനങ്ങൾക്ക് മദ്ധ്യേയുള്ള താലൂക്കുകളെ ഏകോപിപ്പിച്ചു ജില്ല രൂപീക്കരിക്കുക വഴി ചെങ്ങന്നൂരിനും സമീപ പേദേശങ്ങളിലും സമഗ്ര വികസനത്തിന് വഴിയോയൊരുക്കുമെന് യോഗം അഭിപ്രായപ്പെട്ടു. ......
ചെങ്ങന്നൂർ: ഈവർഷത്തെ വള്ളംകളികൾക്കും വള്ളസദ്യ വഴിപാടുകൾക്കും പങ്കെടുക്കാനും, തിരുവോണത്തോണിക്ക് അകമ്പടിസേവിക്കാനുമായി വള്ളപ്പാട്ടിന്റേയും വായ്ക്കുരവയുടേയും വെടിക്കെട്ടിന്റേയും അകമ്പടിയോടെ കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു.
നീരണിലിനു മുന്നോടിയായി നടന്ന ചടങ്ങിൽ ഉന്നത വിജയം നേടിയ യുവ പ്രതിഭകളെ അനുമോദിച്ചു. പ്രസിഡന്റ് മുരളീധരൻ നായർ, സെക്രട്ടറി അനൂപ് രാജ്, ഖജാൻജി ഹരികൃഷ്ണൻ, ക്യാപ്റ്റൻ വിനായകൻ, വൈസ് ക്യാപ്റ്റൻ സംഗീത് സന്തോഷ്, പള്ളിയോട പ്രതിനിധികളായ എസ്.വി. ......
ചെങ്ങന്നൂർ: സെന്റ് തോമസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, ചെങ്ങന്നൂർ, ബിരുദദാനച്ചടങ്ങ് 2026 നടത്തി.
കോളേജ് സെക്രട്ടറി എർ. ജോസ് തോമസ് അധ്യക്ഷത വഹിച്ചു. ......
മുളക്കുഴ: കോൺഗ്രസ് മുളക്കുഴ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റ് യു ഡി ഫ് കൺവീനർ അടുർ പ്രകാശ് എം.പി ഉത്ഘാടനം ചെയ്തു.പ്രവീൺ എൻ. പ്രഭ അധ്യക്ഷത വഹിച്ചു.അഡ്വ. ......
മൈസൂരു: സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ അനശ്വരമായ ഇടം നേടിയ ഇതിഹാസ ഗായിക എസ്. ജാനകിക്ക് മൈസൂരുവിൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ അന്ത്യയാത്ര.......
ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകിയെന്ന പരാതിയിൽ ഡോക്ടർക്കെതിരെ ആലുവ വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞിന്റെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ ഡോക്ടർ ഹബ്ന റുബ്ഷിക്കെതിരെയാണ് നടപടി.
ഏപ്രിൽ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ......
ദോഹ: ഖത്തറിൻ്റെ മുൻ ഭരണാധികാരിയും ഫാദർ അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അമീരി ദിവാനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവിട്ടത്.
ജൂലൈ 12 ഞായറാഴ്ച മുതൽ നാല് ദിവസത്തേക്കാണ് ദുഃഖാചരണം. ......
ദോഹ: ഐഡി കാർഡിൽ സ്വന്തമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്ത ഭാര്യയെയും മക്കളെയും മെട്രാഷ് ആപ്ലിക്കേഷൻ വഴി എളുപ്പത്തിൽ റജിസ്റ്റർ ചെയ്യുന്നതിനായി പുതിയ ‘റിലേറ്റീവ്സ് ഓതറൈസേഷൻ’ സേവനവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. വിവിധ ആവശ്യങ്ങൾക്കായി നാനൂറിലധികം ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന മെട്രാഷ് ആപ്പിലൂടെ ഇനിമുതൽ കുടുംബാംഗങ്ങളുടെ ഐഡി കാർഡിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ പോലും ഈ സംവിധാനം വഴി നടപടികൾ പൂർത്തിയാക്കാം.മെട്രാഷ് ആപ്ലിക്കേഷൻ തുറന്ന ശേഷം നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക എന്നതാണ് ആദ്യ പടി. ......
ദോഹ :സംസ്കൃതി ഖത്തർ ഹമദ് മെഡിക്കൽ കോര്പറേഷൻ ബ്ലഡ് ഡോണോർസ് സെന്ററുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡൊനേഷൻ ക്യാമ്പിൽ 120ലധികം പേർ രക്തദാനം നിർവഹിച്ചു. ......
2026 ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് സംസ്കൃതി ഖത്തർ "ഫൈനൽ വിസിൽ" ഫുട്ബോൾ ആഘോഷപരിപാടി സംഘടിപ്പിച്ചു. ജൂലൈ 9 വ്യാഴാഴ്ച വൈകുന്നേരം നജ്മയിലെ സംസ്കൃതി ഹാളിൽ നടന്ന പരിപാടിയിൽ ഫാൻ സോൺ, ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തിയ ടീമുകളുടെ വിശകലനം, ലോകകപ്പിന്റെ ചരിത്രവും ആഗോള പ്രാധാന്യവും ഉൾക്കൊള്ളുന്ന വിവിധ സെഷനുകൾ അരങ്ങേറി.
സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു. ......